Connect with us

Ongoing News

പാസ്‌പോര്‍ട്ട് സേവനം: ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ ഹിറ്റാകുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ ഹിറ്റാകുന്നു. പുറത്തിറങ്ങി രണ്ട് ദിവസത്തിനകം തന്നെ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ റേറ്റിംഗില്‍ അഞ്ചില്‍ 4.6 നേടിയ എം ഇ എ ഇന്ത്യ എന്ന ആപ്ലിക്കേഷന്‍ ഇതിനകം തന്നെ നിരവധി പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

പാസ്‌പോര്‍ട്ടുമായി ബനധപ്പെട്ട മുഴുവന്‍ സേവനങ്ങളും ലഭ്യമാക്കുന്ന ഈ ആപ്ലിക്കേഷന്‍ കഴിഞ്ഞ മാസം 30നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയത്. ലോകത്ത് എവിടെയിരുന്നു് യാത്രാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഈ ആപ്ലിക്കേഷനെ ആശ്രയിക്കാം. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കല്‍, വിസ കൗണ്‍സിലിംഗ് സേവനങ്ങള്‍ ലഭ്യമാക്കാല്‍, പാസ്‌പോര്‍ട്ടിന്റെ നിലവിലെ അവസ്ഥ അറിയല്‍, ഇന്ത്യയില്‍ രേഖകള്‍ അറ്റസ്റ്റ് ചെയ്യുന്ന സ്ഥലങ്ങള്‍, ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ തുടങ്ങി ഒട്ടനവധി സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിലെയും സില്‍വര്‍ ടച്ച് ടെക്‌നോളജീസിലെയും എന്‍ജിനീയര്‍മാരും എം ഇ എ അണ്ടര്‍ സെക്രട്ടറി ഇ വിഷ്ണുവര്‍ധന്‍ റെഡ്ഢിയും ചേര്‍ന്നാണ് ആപ്ലിക്കേഷന് രൂപം നല്‍കിയത്.