Connect with us

Kerala

തന്റെ എല്ലാ കേസിലും അഭിഭാഷകന്‍ ഫെനി തന്നെ: സരിത

Published

|

Last Updated

തിരുവനന്തപുരം: സരിത എസ് നായരേയും ബിജു രാധാകൃഷ്ണനേയും കോടതിയില്‍ ഹാജറാക്കി. അഭിഭാഷകനെ കാണാന്‍ ഇരുവര്‍ക്കും കോടതി അനുമതി നല്‍കി. തന്റെ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്‍ തന്നെയാണ് സരിത എസ്. നായര്‍ കോടതിയെ അറിയിച്ചു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഫെനി തനിക്കു വേണ്ടി ഹാജരാകും. കേസുമായി ബന്ധപ്പെട്ടു അഭിഭാഷകനുമായി സംസാരിക്കാന്‍ അനുവദിക്കണമെന്നും സരിത കോടതിയില്‍ ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തെ സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോളാണ് സരിത ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

 

Latest