മര്‍കസ് വയനാട് ഓര്‍ഫനേജ് വിജ്ഞാന പരീക്ഷ: ജാസ്മിന്‍ എ എസിന് ഒന്നാം സ്ഥാനം

Posted on: August 1, 2013 1:10 am | Last updated: August 1, 2013 at 1:11 am

ചിറക്കമ്പം: വിശുദ്ധ റമസാനിനോടനുബന്ധിച്ച് മര്‍കസ് വയനാട് ഓര്‍ഫനേജിലെ വിദ്യാര്‍ഥികള്‍ക്കായി റയ്യാന്‍ 2013 വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു.

റമസാന്‍, ഖുര്‍ആന്‍, ബദ്‌റ്, ലൈലതുല്‍ ഖദ്‌റ് തുടങ്ങിയ വിത്യസ്ഥ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പരീക്ഷയില്‍ ജാസ്മിന്‍ എ എസ്, ഒന്നും, ജന്ന ഷെറിന്‍ രണ്ടും റാങ്ക് നേടി. റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനം അബ്ദുല്‍ ഫത്താഹ് ഹാജി നിര്‍വഹിച്ചു.ചടങ്ങില്‍ ് മര്‍ക്കസ് വയനാട് ഓര്‍ഫനേജ് മാനേജര്‍ സൈദ് ബാഖവി,ഉമര്‍സഖാഫി പാക്കണ,യൂനുസ് സഖാഫി പുല്ലാളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.