ജനസമ്പര്‍ക്ക പരിപാടി: ജില്ലയില്‍ 9,121 അപേക്ഷകള്‍

Posted on: August 1, 2013 1:08 am | Last updated: August 1, 2013 at 1:08 am

കല്‍പറ്റ: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരിഗണിക്കുന്നതിന് ജില്ലയില്‍ 9,121 പരാതികള്‍ ലഭിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. കളക്ടറേറ്റ്, താലൂക്ക് ഓഫീസുകള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ആഗസ്റ്റ് 5 ന് ഉച്ചയ്ക്ക് 12 മണിക്ക് കളക്ടറേറ്റില്‍ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. ആഗസ്റ്റ് 23നാണ് മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി ജില്ലയില്‍ നടക്കുന്നത്.