എയര്‍ ഇന്ത്യ നിലപാട് അപലപനീയം

Posted on: July 31, 2013 8:45 pm | Last updated: July 31, 2013 at 8:45 pm

air indiaദുബൈ: എയര്‍ ഇന്ത്യക്ക് പിറകെ എയര്‍ ഇന്ത്യ എക്‌സ്പ്രസും യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ബാഗേജിന്റെ തൂക്കം 30 ല്‍ നിന്നും 20 ആക്കി ചുരുക്കിയ നടപടി അപലപനീയമെന്ന് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍. ഇത് വിദേശത്ത് ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളോട് ചെയ്യുന്ന ക്രൂരതയാണ്.
ഈ നടപടിക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും മോഹന്‍ വെങ്കിട്ട്, രാജന്‍ കൊളാവിപ്പാലം, ജമീല്‍ ലത്തീഫ്, പത്മനാഭന്‍ നമ്പ്യാര്‍, നാസര്‍ പരദേശി, സതീഷ്, ബശീര്‍ സംസാരിച്ചു.
ദുബൈ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലഗേജ് കുറക്കുവാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു എ ഇ കമ്മിറ്റി ജന. സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി വ്യോമയാന മന്ത്രി കെ സി വേണുഗോപാലിന് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിമാന നിരക്കില്‍ പ്രവാസികളെ കൊള്ളയടിക്കുന്നതു കൂടാതെ ലഗേജിന്റെ പേരില്‍ ചൂഷണം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.