ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

Posted on: July 31, 2013 5:32 pm | Last updated: July 31, 2013 at 5:42 pm

മസ്‌കത്ത്: രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. ആഗസ്റ്റ് ഏഴ് ബുധനാഴ്ച മുതല്‍ അവധി ആരംഭിക്കും. ആഗസ്റ്റ് എട്ടിന് വ്യാഴാഴ്ച പെരുന്നാള്‍ വന്നാല്‍ 10 ശനിയാഴ്ച ഉള്‍പെടെയുള്ള ദിവസങ്ങളിലും ഒമ്പതിന് വെള്ളിയാഴ്ചയാണ് പെരുന്നാളെങ്കില്‍ 11 ഞായറാഴ്ച ഉള്‍പെടെയുള്ള ദിവസങ്ങളിലുമാണ് അവധി. ചന്ദ്രപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ച് അതതു വകുപ്പുകള്‍ കൃത്യമായ അവധി ദിനങ്ങള്‍ പ്രഖ്യാപിക്കും. മാനവ വിഭവ മന്ത്രി ശൈഖ് അബ്്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രിയാണ് അവധി പ്രഖ്യാപിച്ച് സര്‍കുലര്‍ ഇറക്കിയത്.
ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരത്തെ തന്നെ ക്രമീകരണങ്ങള്‍ നടത്തുന്നതിനായാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പരഞ്ഞു. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെയെല്ലാം ഈദുല്‍ ഫിത്വര്‍ ആശംസ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് നേരുന്നതായും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു.