ലാവ്‌ലിന്‍ കേസ്: പിണറായിക്ക് പങ്കെന്ന് സിബിഐ

Posted on: July 31, 2013 1:17 pm | Last updated: July 31, 2013 at 1:17 pm

pinarayi-vijayanതരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വ്യക്തമായ പങ്കെന്ന് സിബിഐ. പിണറായിയുടെ പങ്കിന് തെളിവുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ലാവ്‌ലിന്‍ ധാരണാപത്രവും വിതരണക്കരാറും ഒപ്പിട്ടത് സര്‍ക്കാറിന്റെ അനുമതിയില്ലാതെയാണ്. കരാര്‍ വിശദാംശങ്ങള്‍ പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ മറച്ചുവെച്ചു. ക്യാന്‍സര്‍ സെന്ററിന്റെ വിവരങ്ങള്‍ ആരോഗ്യവകുപ്പുമായി ചര്‍ച്ച ചെയ്തില്ലെന്നും സിബിഐ സത്യവാങ്മൂലം പറയുന്നു. പിണറായി വിജയന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ എതിര്‍പ്പറിയിച്ചാണ് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജി. കാര്‍ത്തികേയനെതിരെ തെളിവില്ലെന്നും സിബിഐ സത്യവാങ്മൂലത്തിലുണ്ട്. കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിബിഐ കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി.