Connect with us

Malappuram

കോട്ടക്കല്‍ ടൗണില്‍ ഒന്നാംഘട്ട ട്രാഫിക് പരിഷ്‌കാരത്തിന് തുടക്കമായി

Published

|

Last Updated

കോട്ടക്കല്‍: ടൗണില്‍ പുതിയ ഗതഗത പരിഷ്‌കാരത്തിന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായി. ആദ്യഘട്ട പരിഷ്‌കാരത്തിനാണ് ഇന്നലെ മുതല്‍ തുടക്കം കുറിച്ചത്. ഡിവൈഡറുകള്‍ക്കിടയിലെ വിടവുകള്‍ നികത്തലും യുടേണ്‍ നിരോധനവും മാണ് നടപ്പിലാക്കിയത്.
ഡിവൈഡറുകള്‍ ഇല്ലാതിരുന്ന ആര്യവൈദ്യ ശാല ധര്‍മാശുപത്രി പരിസരം വരെ താത്കാലിക ഡിവൈഡര്‍ സ്ഥാപിച്ചു. കയര്‍ കെട്ടിയാണ് ഇവിടെ വേര്‍ത്തിരിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്. ഡിവൈഡറുകള്‍ക്കിടയിലെ വിടവുകള്‍ ചെങ്കല്‍ വെച്ച് അടച്ചു. രാവിലെ പത്ത്മണിയോടെയാണ് നിയമം നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക് ഉപദേശക കമ്മറ്റിയുടെ നിര്‍ദേശങ്ങളാണ് നടപ്പിലാക്കുന്നത്. ടൗണിലെ ഗതാഗത തടസ്സം ഒഴിവാക്കാന്‍ പ്രധാന മായും മൂന്ന് പരിഷ്‌കാര കാര്യങ്ങളാണ് നടപ്പിലാക്കുന്നത്.
നിലവില്‍ ചങ്കുവെട്ടി മുതല്‍ ധര്‍മാശുപത്രി വരെയുള്ള ഡിവൈഡറുകളിലെ വിടവ് അടക്കുന്നതാണ് പ്രധാനം. പോകറ്റ് റോഡുകളെ വണ്‍വെ ആക്കുന്ന പരിഷ്‌കാരങ്ങള്‍ അടുത്ത ഘട്ടത്തില്‍ നടപ്പിലാക്കും. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ ടി വി സുലൈഖാബി നിര്‍വഹിച്ചു. ഡി വൈ എസ് പി. പി സൈദാലി, സി ഐ. ആര്‍ റാഫി, എസ് ഐ. ബെന്നി, വൈസ് ചെയര്‍മാന്‍ പി മൂസ കുട്ടി ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പങ്കെടുത്തു.

 

Latest