റിസര്‍വ് ബാങ്ക് ആദ്യപാദ വായ്പാ നയം പ്രഖ്യാപിച്ചു

Posted on: July 30, 2013 12:37 pm | Last updated: July 30, 2013 at 12:37 pm

rbi-bank3മുംബൈ: പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ആദ്യ പാദ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവ മാറ്റമില്ലാതെ തുടരും. റിപ്പോ നിരക്ക് 7.25 ശതമാനമായും കരുതല്‍ ധനാനുപാദം നാല് ശതമാനമായുമാണ് തുടരുക. അതേസമയം സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.7 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി കുറഞ്ഞു. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്തുന്നതിനാണ് മുഖ്യ ശ്രദ്ധയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു. ബാങ്കുകളുടെ പണലഭ്യത കുറച്ച നടപടി താല്‍ക്കാലികം മാത്രമാണെന്നും ഭാവിയില്‍ പലിശ നിരക്ക് കുറക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.