പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ ജയില്‍ ആക്രമിച്ചു

Posted on: July 30, 2013 7:43 am | Last updated: July 30, 2013 at 7:43 am

terrorismപെഷാവാര്‍: വടക്ക്-പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ പോലീസ് വേഷത്തിലെത്തിയ തീവ്രവാദികള്‍ ജയില്‍ ആക്രമിച്ചു. ദേരാ ഇസ്മയില്‍ ഖാന്‍ നഗരത്തില്‍ തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. തോക്കുകളും ബോംബുകളുമായി എത്തിയ തീവ്രവാദികള്‍ തടവില്‍ കഴിയുന്ന അനുയായികളെ മോചിപ്പിക്കാനന്‍ വേണ്ടിയാണ് ആക്രമണം നടത്തിയത്. കനത്ത സ്‌ഫോടനത്തോടെയാണ് ആക്രമണം തുടങ്ങിയത്. തുടര്‍ന്ന് ജയില്‍ മതില്‍ തകര്‍ക്കാന്‍ തീവ്രവാദികള്‍ ബോംബെറിഞ്ഞു. എട്ട് തീവ്രവാദികള്‍ പോലീസ് വേഷത്തില്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ രണ്ട് പോലീസുകാരും അഞ്ച് തടവുകാരും കൊല്ലപ്പെട്ടു. പാക് താലിബാന്‍ ആണ് ആക്രമണം നടത്തിയതെന്ന് പാക്ക് അധികൃതര്‍ അറിയിച്ചു.