‘ബദര്‍ നല്‍കുന്നത് വലിയ ഗുണ പാഠം’

Posted on: July 29, 2013 9:18 pm | Last updated: July 29, 2013 at 9:18 pm

badrദുബൈ: ഇസ്‌ലാമിക ചരിത്രത്തിലെ തുല്യതയില്ലാത്ത സംഭവമായ ബദര്‍ ദിനം വിശ്വാസികള്‍ക്ക് വലിയ ഗുണപാഠമാണ് നല്‍കുന്നതെന്ന് പണ്ഡിതനും ആലപ്പുഴ ഹാശിമിയ്യ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പലുമായ സയ്യിദ് ഹാശിം അസ്സഖാഫി ഐലക്കാട് പ്രസ്താവിച്ചു.
ദുബൈ അല്‍ റാശിദിയ്യ ബിന്‍ ഹാരിസ് മസ്ജിദില്‍ റമസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സര്‍വായുധരായ ഭൂരിപക്ഷത്തെ നിരായുധരായ ന്യൂനപക്ഷം അടിയുറച്ച വിശ്വാസത്തിന്റെ ബലത്തില്‍ അതിജയിച്ച ചരിത്രമാണ് ബദ്ര്‍ പഠിപ്പിക്കുന്നത്. ഏതു പ്രതിസന്ധി ഘട്ടത്തിലും അടിയുറച്ച വിശ്വാസം കൈമുതലാക്കാനും മനസ്സില്‍ സൂക്ഷിക്കാനുമുള്ള ആഹ്വാനമാണ് ഇത്. തികച്ചും അനിവാര്യ ഘട്ടത്തിലെ പ്രതിരോധം മാത്രമായിരുന്ന ബദര്‍ കടുത്ത ക്ഷമയും സഹനവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും പ്രചോദനം നല്‍കുന്നു. സയ്യിദ് അലവി പൂക്കോയ തങ്ങള്‍, ജഅ്ഫര്‍ സഅദി, കെ എ യഹ്‌യ ആലപ്പുഴ സംബന്ധിച്ചു.