നിലപാടില്‍ മാറ്റമില്ലെന്ന് ചെന്നിത്തല

Posted on: July 29, 2013 8:36 pm | Last updated: July 29, 2013 at 8:36 pm

ramesh chennithalaന്യൂഡല്‍ഹി: മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടില്‍ ഉറച്ച് രമേശ് ചെന്നിത്തല. നിലപാട് മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കേരളത്തിലെ മടങ്ങുന്ന കാര്യം നാളെ തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.