പരപ്പനങ്ങാടിക്കാരുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടോള്‍ ഒഴിവാക്കണം: ടി കെ ഹംസ

Posted on: July 29, 2013 8:10 am | Last updated: July 29, 2013 at 8:10 am

പരപ്പനങ്ങാടി: പഞ്ചായത്തിലെ വില്ലേജുകളായ നെടുവ, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ജനങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് യാത്ര ചെയ്യുന്ന പരപ്പനങ്ങാടിയിലെ റെയില്‍വെ മേല്‍പ്പാലത്തിന് ഏര്‍പ്പെടുത്തിയ ടോള്‍ പിരിവ് പരപ്പനങ്ങാടിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒഴിവാക്കണമെന്ന് മന്ത്രിയും സി പി എം നേതാവുമായ ടി കെ ഹംസ ആവശ്യപ്പെട്ടു.
പരപ്പനങ്ങാടിയിലെ 50 നാള്‍ പിന്നിട്ട് ടോള്‍ വിരുദ്ധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താനും പാര്‍ട്ടിയും ടോള്‍ പിരിക്കുന്നതിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ ആക്ഷന്‍ സമിതി ചെയര്‍മാന്‍ പ്രൊഫ. ഇ പി മുഹമ്മദലി അധ്യക്ഷത വഹിച്ചു.