Connect with us

National

ഐ പി എല്‍ വാതുവെപ്പ്: കുന്ദ്രക്കും മെയ്യപ്പനും പങ്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

Published

|

Last Updated

കൊല്‍ക്കത്ത: ഐ പി എല്‍ ആറാം സീസണുമായി ബന്ധപ്പെട്ട ഒത്തുകളിയില്‍ രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്രക്കും മുന്‍ ബി സി സി ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും പങ്കില്ലെന്ന് ബി സി സി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്. ടി ജയറാം ചൗട്ട, ആര്‍ ബലസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ സമിതിയുടെതാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാതുവെപ്പുമായി മെയ്യപ്പന് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനിവാസന്റെ ഇന്ത്യാ സിമന്റ്‌സിന്റെ മേല്‍നോട്ടത്തിലുള്ള ഐ പി എല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയും കുന്ദ്രയുടെ രാജസ്ഥാന്‍ റോയല്‍സ് ടീമിനെതിരെയും തെളിവുകളില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ വിവാദങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ എന്‍ ശ്രീനിവാസന്‍ ബി സി സി ഐ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നും ഉറപ്പായി. അരോപണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞാല്‍ തിരിച്ചെത്തുമെന്ന ധാരണയിലാണ് ശ്രീനിവാസന്‍ ജഗ്‌മോഹന്‍ ഡാല്‍മിയയെ ഇടക്കാല അധ്യക്ഷനാക്കി സ്ഥാനമൊഴിയാന്‍ തയാറായത്.
മെയ്യപ്പനും രാജ് കുന്ദ്രക്കുമെതിരേ തെളിവുകള്‍ ഇല്ലെന്ന് ബി സി സി ഐ വൈസ് പ്രസിഡന്റ് നിരഞ്ജന്‍ ഷാ വ്യക്തമാക്കി.
റിപ്പോര്‍ട്ട് ഐ പി എല്‍ ഗവേണിംഗ് ബോഡിക്ക് സമര്‍പ്പിക്കുമെന്നും അന്തിമ തീരുമാനമെടുക്കാന്‍ ആഗസ്റ്റ് രണ്ടിന് ന്യൂഡല്‍ഹിയില്‍ ചേരുന്ന യോഗത്തിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest