ഉമ്മന്‍ചാണ്ടി എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

Posted on: July 28, 2013 9:54 pm | Last updated: July 28, 2013 at 10:26 pm

congressന്യൂഡല്‍ഹി: കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ ഹൈക്കമാന്റിനെ ധരിപ്പിക്കുന്നതിനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുതിര്‍ന്ന നേതാവും പ്രരോധമന്ത്രിയുമായ എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടി നേരെ ആന്റണിയുടെ വസതിയിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി കൂടിക്കാഴ്ച നടത്തുകയാണ്.

അതേസമയം കേരളത്തില്‍ ഉപമുഖ്യമന്ത്രി വേണ്ടെന്ന മുന്‍നിലപാട് ഹൈക്കമാന്റ് മാറ്റില്ലെന്ന് സൂചന. എന്നാല്‍ ചെന്നിത്തല മന്ത്രിസഭയില്‍ ചേരണമെന്ന നിലപാടില്‍ ഹൈക്കമാന്റ് ഉറച്ചുനില്‍ക്കും. ചെന്നിത്തലക്ക് ഏതു വകുപ്പ് വേണമെന്ന കാര്യത്തില്‍ ഇടപെടില്ല. വകുപ്പ് കേരളത്തിലെ നേതാക്കന്‍മാര്‍ക്ക് തീരുമാനിക്കാം.

പാര്‍ട്ടിക്ക് നാളെ ശുഭവാര്‍ത്ത കേള്‍ക്കാമെന്ന് ഡല്‍ഹിയിലേക്ക് തിരിക്കും മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു.