മസ്‌കത്ത് കെ എം സി സി ഇഫ്താര്‍ സംഘടിപ്പിച്ചു

Posted on: July 28, 2013 8:09 pm | Last updated: July 28, 2013 at 8:09 pm

മസ്‌കത്ത്: കെ എം സി സി മസ്‌കത്ത് കേന്ദ്ര കമ്മിറ്റി സുന്നി സെന്ററില്‍ സമൂഹ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസിഡര്‍ ജെ എസ് മുകുള്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രസിഡന്റ് സി കെ വി യൂസുഫ്, ഭാരവാഹികളായ അക്ബര്‍ഷാ, ഹമീദ് കുറ്റിയാടി, കെ കെ സൂപ്പി ഹാജി, റശീദ് സഹം, അബ്ദുര്‍റഹ്മാന്‍ നിസ്‌വ, കബീര്‍ നാട്ടിക, കെ എം ഉമര്‍ ബാപ്പു, സ്വാദിഖ് മത്ര, റിയാസ്, ശൗക്കത്ത് മത്ര, ശമീര്‍ പാറയില്‍, നാസര്‍ ശ്രീകണ്ഠപുരം, കുഞ്ഞലവി പേരാമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കി.
ഖാലിദ് കുന്നുമ്മല്‍ പ്രഭാഷണം നടത്തി. മന്ത്രി മഞ്ഞളാംകുഴി അലിയുടെ മാതാവിനു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി.