Connect with us

Malappuram

ഹെപ്പറൈറ്റിസ് ബി വൈറസ്: മുന്‍കരുതലെടുക്കണം

Published

|

Last Updated

മലപ്പുറം: ഹെപ്പറൈറ്റിസ് ബി വൈറസ് ബാധക്കെതിരെ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. ആരുടെ ശരീരത്തിലേക്കും എവിടെ നിന്നും കടക്കാവുന്ന വൈറസ് രാജ്യത്തുള്ള ഏകദേശം നാല് കോടി ജനങ്ങള്‍ക്ക് ബാധിച്ചതായാണ് കണക്കുകള്‍.
ആറ് മാസത്തിനുള്ളില്‍ പ്രകടമാകുന്നതും 95 ശതമാനം പേരിലും ചികിത്സിച്ച് മാറ്റാവുന്നതുമാണ് അക്യൂട്ട് ഹൈപ്പറൈറ്റിസ് വിഭാഗത്തില്‍ പെട്ട വൈറസ് ബാധ. പനി, വയറുവേദന, ഛര്‍ദി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ആറ് മാസത്തേക്കാള്‍ കൂടുതല്‍ ശരീരത്തില്‍ തങ്ങി നില്‍ക്കുന്നതും ചികിത്സിച്ചില്ലെങ്കില്‍ ലിവര്‍ ക്യാന്‍സറിന് സാധ്യതയുള്ളതുമാണ് രണ്ടാമത്തെ ഇനമായ ക്രോണിക് വൈറസ് ബാധ.
രക്തത്തില്‍ കൂടിയും ശ്രവത്തില്‍ കൂടിയുമാണ് പ്രധാനമായും വൈറസ് പരക്കുന്നത്. രക്ത പരിശോധനയിലൂടെ കണ്ടെത്താവുന്ന രോഗം ചിലവ് കുറഞ്ഞ വാക്‌സിനേഷന്‍ വഴി രോഗബാധ നിയന്ത്രിക്കാനും ഇല്ലായ്മ ചെയ്യാനും സാധിക്കുമെന്ന് പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലെ ലിവര്‍സ്‌പെഷ്യലിസുറ്റും ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റുമായ ഡോ. സാജു സേവ്യര്‍ പറഞ്ഞു.