Connect with us

Wayanad

കരുണാനാളുകളില്‍ കാരുണ്യക്കൈനീട്ടം; നീലഗിരി ജില്ലയിലെങ്ങളും റിലീഫ് വിതരണം സജീവം

Published

|

Last Updated

ഗൂഡല്ലൂര്‍: എസ് വൈ എസ് ബാലവാടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാലവാടിയിലെ 73 കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. കരുണാനാളുകളില്‍ കാരുണ്യകൈനീട്ടം സാന്ത്വനം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടക്കുന്ന റമസാന്‍ കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് വിതരണം നടത്തിയിരുന്നത്. ഇതുസംബന്ധമായി നടന്ന ചടങ്ങില്‍
മഹല്ല് ഖത്തീബും എസ് വൈ എസ് ജില്ലാ ക്ഷേമകാര്യവിഭാഗം പ്രസിഡന്റുമായ സി കെ എം പാടന്തറ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് എച്ച് ഹംസ, സെക്രട്ടറി അബ്ദുള്ളക്കുട്ടി, അബ്ദുര്‍റഷീദ് സഖാഫി, അലവിക്കുട്ടി ബാലവാടി, ഇബ്രാഹീം, ബാവ മുസ് ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പന്തല്ലൂര്‍: എസ് വൈ എസ് പന്തല്ലൂര്‍ യൂണിറ്റ് കമ്മിറ്റി, പന്തല്ലൂര്‍ മഹല്ല് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പന്തല്ലൂര്‍, ദേവാല, ചുള്ളിമല, കൂമൂല, ഉപ്പട്ടി, ചേരങ്കോട്, തൊണ്ടിയാളം, മേങ്കോറഞ്ച് എന്നിസ്ഥലങ്ങളിലെ നിര്‍ധനരായ 350 കുടുംബങ്ങള്‍ക്ക് രണ്ടാംഘട്ട റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. കരുണാനാളുകളില്‍ കാരുണ്യകൈനീട്ടം സാന്ത്വനം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടക്കുന്ന റമസാന്‍ കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് വിതരണം നടത്തിയിരുന്നത്. ഇതുസംബന്ധമായി നടന്ന ചടങ്ങില്‍ പാടന്തറ മര്‍കസ് കമ്മിറ്റി ട്രഷറര്‍ ഹബീബുള്ള പന്തല്ലൂര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദ് ബഷീര്‍ നഈമി, മഹല്ല് പ്രസിഡന്റ് കുഞ്ഞുട്ടി ഹാജി, ഹമീദ് ഹാജി, എ എം അബ്ദുല്‍ബാരി, ജലീല്‍, ഉമ്മര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സീഫോര്‍ത്ത്: എസ് വൈ എസ് സീഫോര്‍ത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സീഫോര്‍ത്തിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് രണ്ടാംഘട്ട റമസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. കരുണാനാളുകളില്‍ കാരുണ്യകൈനീട്ടം സാന്ത്വനം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടക്കുന്ന റമസാന്‍ കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് വിതരണം നടത്തിയിരുന്നത്. ഇതുസംബന്ധമായി നടന്ന ചടങ്ങില്‍
മഹല്ല് ഖത്തീബ് ശാജഹാന്‍ മദനി വിതരണോദ്ഘാടനം നിര്‍വഹിച്ചു. എ മുഹമ്മദ്, പി മുഹമ്മദ് (ബാപ്പുട്ടി) എം പി സൈദ്, പി കെ ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു.