എസ് എസ് എഫ് ജില്ലാ അര്‍ദ്ധവാര്‍ഷിക കൗണ്‍സില്‍ നാളെ

Posted on: July 27, 2013 8:18 pm | Last updated: July 27, 2013 at 8:18 pm

എറണാകുളം: 2013-14 സംഘടനാ വര്‍ഷത്തിലെ കഴിഞ്ഞ ആറു മാസക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ പദ്ധതികള്‍ അവതരിപ്പിക്കുന്നതിനുമായി എസ്.എസ്.എഫ് ജില്ല അര്‍ദ്ധവാര്‍ഷിക കൗണ്‍സില്‍ നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ വൈറ്റില ജുമാ മസ്ജിദില്‍ നടക്കും. കാമ്പസ്, ഗൈഡന്‍സ്, ട്രൈനിംഗ്, കള്‍ചറല്‍ തുടങ്ങിയ സമിതി റിപ്പോര്‍ട്ടുകളും പൊതു റിപ്പോര്‍ട്ടും കൗണ്‍സിലില്‍ അവതരിപ്പിക്കും. എസ്. വൈ. എസ് ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് അഹ്‌സനി , എസ്.എസ്.എഫ് സ്റ്റേറ്റ് ട്രഷറര്‍് വി പി എം ഇസ്ഹാഖ് തുടങ്ങിയവര്‍ സംബന്ധിക്കും.

യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ ഘടകങ്ങളുടെ അര്‍ദ്ധ വാര്‍ഷിക കൗണ്‍സിലിന് ശേഷമാണ് ജില്ലാ കൗണ്‍സില്‍ ചേരുന്നത്.