Connect with us

Gulf

ദല വിപുലമായ സാഹിത്യോത്സവം ഒരുക്കുന്നു; സ്വാഗതസംഘം രൂപവത്കരിച്ചു

Published

|

Last Updated

ദുബൈ: ദുബൈ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (ദല) വിപുലമായ സാഹിത്യോത്സവം സംഘടിപ്പിക്കും. ഓഗസ്റ്റ് 23ന് ഖിസൈസ് ഗള്‍ഫ മോഡല്‍ സ്‌കൂളിലാണ് പരിപാടി. കേരളത്തില്‍ നിന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ്, കഥാകൃത്ത് മധുപാല്‍, കവി പ്രഭാവര്‍മ തുടങ്ങിയവര്‍ എത്തും. കഥ, കവിത, നോവല്‍ ശാഖകളിലെ നവീന കാഴ്ചപ്പാടുകള്‍ വിശദമായ ചര്‍ച്ചക്കു വിധേയമാക്കും. രാവിലെ മുതല്‍ രാത്രി വരെ വിവിധ സെഷനുകളിലായാണ് സാഹിത്യോത്സവം വിഭാവനം ചെയ്തിരിക്കുന്നത്. നൂറുകണക്കിന് ആസ്വാദകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഓരോ ശാഖയിലും താല്‍ര്യമുള്ളവര്‍ക്ക് വ്യത്യസ്തമായ ചര്‍ച്ചാവേദിയുണ്ടാകും.
പ്രവാസ എഴുത്തുകാരുടെ കൃതികള്‍ പരിചയപ്പെടുത്തല്‍, പുസ്തകച്ചന്ത കാവ്യാലാപനം തുടങ്ങിയവ ഒരുക്കും. മലയാളത്തിലെ മഹാപ്രതിഭകളുടെ ചിത്രങ്ങള്‍ കൊണ്ടാണ് വേദികള്‍ അലങ്കരിക്കുക. മനുഷ്യന്റെ എല്ലാ നന്മകളും തകര്‍ത്തുകളയുന്ന അധിനിവേശത്തിന്റെ കിരാതമായ കരുനീക്കങ്ങള്‍ക്കെതിരെ പ്രതിരോധത്തിന്റെ പടയണി തീര്‍ക്കുകയെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന തിരിച്ചറിവിലാണ് സാഹിത്യോത്സവം ഒരുക്കുന്നതെന്ന് കണ്‍വീനര്‍ പി കെ മുഹമ്മദ് പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികള്‍: വിനോദ് നമ്പ്യാര്‍ (ചെയ.), കെ എം അബ്ബാസ്, ഡോ. മണികണ്ഠന്‍ (വൈസ് ചെയ.), പി കെ മുഹമ്മദ് (കണ്‍.), അരവിന്ദന്‍ പണിക്കശ്ശേരി (ജോ. കണ്‍.).
വിവരങ്ങള്‍ക്ക്: 050-8706562.

Latest