അഭിഭാഷകനെ കാണാന്‍ താത്പര്യമില്ലെന്ന് സരിത

Posted on: July 27, 2013 4:14 pm | Last updated: July 27, 2013 at 4:15 pm

fenni-sarithaതിരുവനന്തപുരം: തനിക്ക് അഭിഭാഷകനെ കാണാന്‍ താത്പര്യമില്ലെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. തനിക്ക് അഭിഭാഷകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും സരിത ജയില്‍ അധികൃതരോട് പറഞ്ഞു. തന്നെ കാണാന്‍ അമ്മ വന്നാല്‍ മാത്രം തന്നെ അറിയിച്ചാല്‍ മതിയെന്നും സരിത പറഞ്ഞിട്ടുണ്ട്.

സരിതയുടെ വക്കാലത്ത് ഒഴിയുന്നതായി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചതിന് പിന്നാലെയാണ് സരിത അഭിഭാഷകനില്‍ വിശ്വാസം നഷ്ടപ്പെട്ടതായി പറഞ്ഞത്. അട്ടക്കുളങ്ങര വനിതാ സജയിലിാണ് സരിത കഴിയുന്നത്. പത്തനംതിട്ട സബ്ജയിലിയായിരുന്ന സരിതയെ സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ ദിവസമാണ് ഇവിടേക്ക് മാറ്റിയത്.