നെടുമ്പാശേരി മനുഷ്യക്കടത്ത്: സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു

Posted on: July 27, 2013 12:42 pm | Last updated: July 27, 2013 at 12:42 pm

Cbi_logoകൊച്ചി: നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തിയതില്‍ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. നാല് കേസുകളാണ് എറണാകുളം സി ജെ എം കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന അഞ്ച് പേരെയാണ് സി ബി ഐയും പ്രതിചേര്‍ത്തിരിക്കുന്നത്. വിദേശത്തേക്ക് കടത്തി പെണ്‍വാണിഭത്തിന് ഉപയോഗിച്ചുവെന്ന് കാട്ടി തിരുവനന്തപുരം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ ഉള്‍പ്പെടെയാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.