മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് മുകള്‍ വാസ്‌നികിനെ അറിയിച്ചു

Posted on: July 27, 2013 12:15 pm | Last updated: July 27, 2013 at 12:17 pm

oommen chandy and chennithala

ന്യൂഡല്‍ഹി: താന്‍ മന്ത്രിസഭയിലേക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനെ അറിയിച്ചു. ഇന്ന് രാവിലെ മുകുള്‍ വാസ്‌നികുമായി നടന്ന ചര്‍ച്ചയിലാണ് ചെന്നിത്തല ഇക്കാര്യമറിയിച്ചത്.

മന്ത്രിസഭ പ്രതിച്ഛായ നഷ്ടപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ രമേശ് മന്ത്രിസഭയിലെത്തുന്നത് അദ്ദേഹത്തിന് ഗുണകരമാവില്ലെന്ന് ഐ ഗ്രൂപ്പ് തീരുമാനമാണ് മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിന് കാരണം,

മന്ത്രിസഭാ പ്രവേശനത്തെ കുറിച്ച് പ്രതികരിക്കാന്‍ താന്‍ ആളല്ലെന്നും അത് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും ചര്‍ച്ചക്ക് ശേഷം രമേശ് പ്രതികരിച്ചു. കേരളത്തിലെ സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ മുകുള്‍ വാസിനികിനെ ധരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ ഡല്‍ഹിയിലെത്തും. അതിന് ശേഷം അദ്ദേഹത്തിന്റെ കൂടി സാന്നിദ്ധ്യത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ കാര്യങ്ങളില്‍ വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടാവുകയുള്ളൂ.

 

ALSO READ  സഖ്യത്തെ ചൊല്ലി തർക്കം; ബംഗാൾ കോണ്‍ഗ്രസില്‍ ഭിന്നത