പൗരാവകാശ സംരക്ഷണം; സര്‍ക്കാര്‍ ഇടപെടണമെന്ന് എസ് വൈ എസ

Posted on: July 27, 2013 10:18 am | Last updated: July 27, 2013 at 10:18 am

മലപ്പുറം: വിചാരണ കൂടാതെ ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് ജാമ്യം നിഷേധിക്കുന്ന തരത്തില്‍ കര്‍ണാടക പോലീസ് നല്‍കിയ സത്യവാങ്മൂലം കടുത്ത പൗരാവകാശ നിഷേധമായതിനാല്‍ കേരള സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സര്‍ക്കാറുകള്‍ മാറിയാലും മുന്‍വിധിയോടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥ മേധാവികളുടെ നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. പ്രതി ചേര്‍ക്കപ്പെട്ട സമയത്തും ഇക്കഴിഞ്ഞ കാലങ്ങളിലും പറയാത്ത വിദേശ തീവ്രവാദ ബന്ധം ആരോപിക്കുന്നത് ഭരണകൂട ഭീകരതയാണെന്നതില്‍ സംശയമില്ല. നീതിനിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഭരണ- പ്രതിപക്ഷ ഭേദതമന്യേ മുഴുവന്‍ ജനങ്ങളും ശബ്ദമുയര്‍ത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, കെ ടി ത്വാഹിര്‍ സഖാഫി, അലവിക്കുട്ടി ഫൈസി എടക്കര, പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ടി അലവി പുതുപ്പറമ്പ്, കെ പി ജമാല്‍ കരുളായി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, പി വി മുഹമ്മദ് വലിയപ്പറമ്പ് സംബന്ധിച്ചു. ്