Connect with us

National

മഅദനിക്കെതിരായ നിലപാട് റിപ്പോര്‍ട്ട് പരിശോധിക്കാതെ: ഡോക്ടര്‍

Published

|

Last Updated

ബാംഗ്ലൂര്‍: ബംഗളൂരു സ്‌ഫോടനക്കേസില്‍ ആരോപണ വിധേയനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള പ്രോസിക്യൂഷന്‍ നിലപാടിനെതിരെ ഡോ. ഐസക് മത്തായി നൂറനാല്‍. ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദഗതികള്‍ നിരത്തിയത്. തന്റെ മുമ്പില്‍ വന്ന രോഗി എന്നതില്‍ കവിഞ്ഞ ബന്ധമൊന്നും മഅദനിയുമായി തനിക്കില്ല. റിപ്പോര്‍ട്ട് അവഗണിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഅദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കഴിഞ്ഞദിവസം കര്‍ണാടക സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

Latest