റമസാന്‍ പ്രഭാഷണത്തിന് നാളെ തുടക്കം

Posted on: July 26, 2013 11:14 am | Last updated: July 26, 2013 at 11:14 am

വടക്കഞ്ചേരി: ഖുര്‍ആന്‍ വിളിക്കുന്നു എന്ന പ്രമേയത്തില്‍ റമസാന്‍ ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണം 27, 28 തീയതികളില്‍ റോളക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. 27ന് കാലത്ത് 9,30ന്എം ചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിക്കും. സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. മുന്‍ മന്ത്രി വി സി കബീര്‍, ഖൗസര്‍ സഖാഫി, അശറഫ് മമ്പാട്. കെ എം ജലീല്‍, ബശീര്‍ ലത്വീഫി, താജുദ്ദീന്‍ സഖാഫി പങ്കെുടക്കും. റഫീഖ് ചുണ്ടക്കാട് സ്വാഗതവും പി എം കെ തങ്ങള്‍ നന്ദിയും പറയും. സയ്യിദ് ഹബീബ്‌ക്കോയതങ്ങള്‍ പ്രാര്‍ഥനക്ക് നല്‍കും. രണ്ടാംദിവസമായ 28ന് കെ എസ് തങ്ങളുടെ അധ്യക്ഷതവഹിക്കും.
ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുസ് ലിയാര്‍ പേരോട് മുഖ്യപ്രഭാഷണം നടത്തും. ഇബ്രാഹിം അശറഫി, അബ്ദുറശീദ് മാസ്റ്റര്‍, അഡ്വ അബ്ദുനാസര്‍, നാസര്‍ സഖാഫി പങ്കെടുക്കും അബ്ദുറഹ് മാന്‍ ഹാജി മംഗലം സ്വാഗതവും അബ്ദുനാസര്‍ മേലേടിക്കാവ് നന്ദിയും പറയും