ആര്‍എസ്എസ് ബോംബ് നിര്‍മ്മാണം പഠിപ്പിക്കുന്നു: ദിഗ് വിജയ് സിംഗ്

Posted on: July 26, 2013 10:39 am | Last updated: July 26, 2013 at 10:46 am

digvijaysingh-ss-25-07-13ന്യൂഡല്‍ഹി: ആര്‍എസ്എസ് ബോംബ് നിര്‍മ്മാണം പരിശീപ്പിക്കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. മധ്യപ്രദേശില്‍ ആര്‍എസ്എസ് ബോംബ് നിര്‍മ്മിക്കാന്‍ പ്രവര്‍ത്തകരെ പഠിപ്പിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ മുന്‍കാല സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. 1992 ല്‍ സംസ്ഥാനത്ത് ബിജെപി ഭരിക്കുമ്പോള്‍ ആര്‍എസ്എസ് സംഘടനയായ സേവാ ഭാരതിയുടെ ഓഫീസില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചിരുന്നു. 1993ല്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയപ്പോള്‍ കേസ് പുന: അന്വേഷിക്കുകയും സംഘ്പരിവാറിന്റെ മേല്‍നോട്ടത്തിലുള്ള സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അറസ്റ്റിലാകുകയും ചെയ്തതായി ദിഗ് വിജയ് സിംഗ് പറഞ്ഞു.