വാജ്‌പെയ് ആവശ്യപ്പെട്ടാല്‍ ഭാരതരത്‌ന തിരികെ നല്‍കാം: അമര്‍ത്യാ സെന്‍

Posted on: July 25, 2013 9:39 pm | Last updated: July 25, 2013 at 9:40 pm
SHARE

amarthya-senന്യൂഡല്‍ഹി: അടല്‍ ബിഹാരി വാജ്‌പെയ് ആവശ്യപ്പെട്ടാല്‍ തനിക്ക് ലഭിച്ച ഭാരത രത്‌ന തിരിച്ച് നല്‍കാമെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്‍. അമര്‍ത്യാ സെന്നില്‍ നിന്ന് ഭാരത രത്‌ന തിരിച്ച് വാങ്ങണമെന്ന് ബി ജെ പി നേതാവ് ചന്ദന്‍ മിത്രയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി സര്‍ക്കാറാണ് തനിക്ക് ഭാരത രത്‌ന നല്‍കിയതെന്ന് മിത്രക്ക് അറിയില്ലായിരിക്കാമെന്നും വാജ്‌പെയ് ആണ് തനിക്ക് ഭാരത രത്‌ന സമ്മാനിച്ചതെന്നും സെന്‍ പറഞ്ഞു.

മോഡി തന്റെ പ്രധാനമന്ത്രിയാവുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് അമര്‍ത്യാ സെന്‍ പറഞ്ഞിരുന്നു. ഇതാണ് ബി ജെ പി നേതാക്കളെ പ്രകോപിപ്പിച്ചത്. എന്നാല്‍ മിത്രയുടെ പ്രസ്താവന ബി ജെ പിയുടെ അഭിപ്രായമല്ലെന്നും ഭാരത രത്‌ന വിവാദം നിര്‍ഭാഗ്യകരമാണെന്നും ബി ജെ പി വക്താവ് നിര്‍മ്മല സീതാ രാമന്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here