Connect with us

National

ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് ബോധ്യമുണ്ടായിരുന്നതായി ചിദംബരം

Published

|

Last Updated

chidhambaranന്യൂഡല്‍ഹി: ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് തനിക്ക് നേരത്തെ ബോധ്യമുണ്ടായിരുന്നതായും കേസിലെ പ്രതി ഷഹ്‌സാദ് അഹമ്മദ് കുറ്റക്കാരനാണെന്ന കോടതി വിധിയോടെ അത് തെളിഞ്ഞതായും അന്നത്തെ ആഭ്യന്തര മന്ത്രിയും ഇപ്പോഴത്തെ ധനകാര്യ മന്ത്രിയുമായ പി ചിദംബരം പറഞ്ഞു. ഏറ്റുമുട്ടല്‍ സ്വാഭാവികമാണെന്ന് ഡല്‍ഹി പോലീസിന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2008 സെപ്റ്റംബര്‍ 19ന് ജാമിയാ നഗറിലുള്ള ബട്ട്‌ല ഹൗസില്‍് ഡല്‍ഹി പോലീസിലെ സ്‌പെഷല്‍ സെല്‍ ഓഫീസര്‍മാരും ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെന്ന് ആരോപിക്കപ്പെട്ടവരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലിനിടെ ഡല്‍ഹി പോലീസില്‍ ഇന്‍സ്‌പെക്ടറായിരുന്ന മോഹന്‍ ചന്ദ് ശര്‍മയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ഷഹ്‌സാദ് അഹമ്മദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. സംഭവത്തിന് ശേഷം രക്ഷപെട്ട ഷഹസാദിനെ രണ്ടു വര്‍ഷത്തിനുശേഷം യു പി തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്യുകയായിരുന്നു.

ബട്‌ലഹൗസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്നും ചില പോലീസ് ഓഫീസര്‍മാര്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സംഘടിപ്പിച്ചതാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.