ഹയര്‍ സെക്കണ്ടറി അദ്ധ്യാപക നിയമനം: സര്‍ക്കുലറില്‍ ചെറിയ മാറ്റം വരുത്താമെന്ന് ഡയരക്ടര്‍

Posted on: July 25, 2013 9:04 pm | Last updated: July 25, 2013 at 9:05 pm

keshavendra kumarതിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി അദ്ധ്യാപക നിയമനം സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ ചെറിയ ഇളവുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ പറഞ്ഞു. ഗസ്റ്റ് അദ്ധ്യാപക നിയമനം സംബന്ധിച്ച വ്യവസ്ഥകളിലാണ് മാറ്റങ്ങള്‍ വരുത്തുക. വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴച്ചക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഹയര്‍ സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന സര്‍ക്കുലറിനെതിരെ വിവിധ സാമുദായിക സംഘടനകള്‍ രംഗത്ത് വന്നിരുന്നു. താനറിയാതെയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞിരുന്നു.