കേരളത്തില്‍ മദ്യലഭ്യത കുറയ്ക്കണമെന്ന് സുപ്രീംകോടതി

Posted on: July 25, 2013 8:55 pm | Last updated: July 25, 2013 at 8:55 pm

Liquorന്യൂഡല്‍ഹി: കേരളത്തില്‍ മദ്യപാനം കുറക്കണമെങ്കില്‍ മദ്യലഭ്യത കുറയ്ക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാതിരുന്നതുകൊണ്ട് മാത്രം മദ്യ ഉപഭോഗം കുറയില്ല. സംസ്ഥാനത്തെ ബാറുകളിലും ബീവറേജസ് ഔട്ട്‌ലെറ്റുകളിലും മദ്യവില്‍പനയ്ക്ക് നിയന്ത്രണമില്ലെന്നും കോടതി നിരീക്ഷിച്ചു. പുതിയ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാട് മദ്യവില്‍പന ബാറുകളുടെ കുത്തകയാക്കി മാറ്റാനല്ലേ സഹായിക്കൂവെന്നും കോടതി ചോദിച്ചു.