ഉപജാപത്തിലൂടെ സര്‍ക്കാറിനെ മറിച്ചിടാനില്ല: പിണറായി

Posted on: July 25, 2013 5:14 pm | Last updated: July 25, 2013 at 5:16 pm

pinarayiകോഴിക്കോട്: ഉപജാപത്തിലൂടെ യു ഡി എഫ് സര്‍ക്കാറിനെ മറിച്ചിടാന്‍ സി പി എമ്മില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അതിന് തയ്യാറായിരുന്നെങ്കില്‍ എന്നേ നന്നേനെയെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള രാപ്പകല്‍ സമരത്തിന്റെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

യു ഡി എഫിലെ പ്രശ്‌നങ്ങള്‍ തങ്ങളുടെ ചെലവില്‍ പരിഹരിക്കേണ്ടെന്നും പിണറായി പറഞ്ഞു. മാണി മുഖ്യമന്ത്രിയാകുമോ എന്ന ഭയമാണ് മാണി – പിണറായി ചര്‍ച്ച എന്ന മട്ടില്‍ ചിലര്‍ പ്രചാരണം നടത്തുന്നത്. മന്ത്രിസഭാ പുനഃസംഘടനയിലൂടെ പരിഹരിക്കാന്‍ ഇത് കോണഗ്രസ് ഗൂപ്പ് വഴക്കല്ലെന്നും പിണറായി പറഞ്ഞു.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്