വര്‍ഷാവസാനത്തോടെ പുതിയ കമ്പനി നിയമം നടപ്പാക്കും

Posted on: July 24, 2013 9:21 pm | Last updated: July 24, 2013 at 9:21 pm

അബുദാബി: വര്‍ഷാവസാനത്തോടെ പുതിയ കൊമേഴ്‌സ്യല്‍ കമ്പനി ലോ നടപ്പാക്കുമെന്ന് സാമ്പത്തികാര്യ മന്ത്രി സുല്‍ത്താന്‍ മന്‍സൂരി വ്യക്തമാക്കി. നിയമത്തിന്റെ കരട് തയ്യാറായി വരുന്നു. കോര്‍പറേറ്റ് രംഗത്തെ ആഗോളതലത്തിലുള്ള നിയമങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും അനുസൃതമായ നിയമ നിര്‍മാണത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. 383 അനുച്ഛേദങ്ങളാവും നിയമത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കുക. എഫ് എന്‍ സിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഇടയാക്കിയ ശേഷമാണ് നിയമം തയ്യാറാവുന്നത്. സമ്പദ്‌വ്യവസ്ഥയെ അറിവിന്റെ അടിസ്ഥാനത്തില്‍ മാറ്റിപ്പണിയാന്‍ നിയമം ഫെഡറല്‍ ഗവണ്‍മെന്റിനെ സഹായിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമവുമായി ബന്ധപ്പെട്ട് 23 രഹസ്യ ചര്‍ച്ചകളും അഞ്ച് പൊതുജനങ്ങളുമായുള്ള ഡിബേറ്റുകളും നടന്നു. ദീര്‍ഘകാലമായി രാജ്യത്തെ കമ്പനികള്‍ കാത്തിരുന്ന നിയമമാണ് ഡിസംബറോടെ പ്രാബല്യത്തില്‍ വരുന്നത്.