ബീഹാര്‍ സ്‌കൂള്‍ ദുരന്തം: പ്രധാനാധ്യാപിക കീഴടങ്ങി

Posted on: July 24, 2013 8:59 pm | Last updated: July 24, 2013 at 8:59 pm

bihar schoolപാറ്റ്‌ന: ബീഹാറിലെ ഛപ്രയിലെ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ മൂലം 23 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന സ്‌കൂളിന്റെ പ്രധാനാധ്യാപിക മീനാ ദേവി പോലീസിന് മുമ്പില്‍ കീഴടങ്ങി. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി.

കഴിഞ്ഞ ദിവസം പോലീസ് മീനാ ദേവിയുടെ വീട്ടിലെത്തി കീഴടങ്ങിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന നോട്ടീസ് പതിച്ചിരുന്നു.

താന്‍ വിലക്കിയെങ്കിലും പഴകിയ എണ്ണ ഉപയോഗിക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചു എന്ന് പാചകക്കാരി മൊഴി നല്‍കിയിരുന്നു.