തിരുവഞ്ചൂര്‍ ഡല്‍ഹി യാത്ര റദ്ദാക്കി: വാസ്‌നിക് സോണിയയുമായി കൂടിക്കാഴ്ച നടത്തി

Posted on: July 24, 2013 12:06 pm | Last updated: July 24, 2013 at 12:07 pm

thiruvanjoor1ന്യൂഡല്‍ഹി: സംസ്ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡല്‍ഹി യാത്ര റദ്ദാക്കി. അതേസമയം കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ചര്‍ച്ച നടത്തി. രാവിലെ ഡല്‍ഹിയില്‍ സോണിയയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ചര്‍ച്ചയില്‍ വിഷയമായത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം വാസ്‌നിക് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയാറായില്ല.