ജോര്‍ജ് രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് കെഎം മാണി

Posted on: July 24, 2013 9:41 am | Last updated: July 26, 2013 at 10:58 am

k.m mani,pc georgeതിരുവനന്തപുരം: രാജിസന്നദ്ധത അറിയിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനോട് തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി. കോണ്‍ഗ്രസ് തീരുമാനം അറിഞ്ഞശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് മാണിയുടെ നിലപാട്. അതിനിടെ മുസ്ലീം ലീഗുമായി കേരളാ കോണ്‍ഗ്രസ് ഇന്ന് ചര്‍ച്ച നടത്തും. വിവാദം കൊഴുക്കുന്നതിനിടെ പി.സി. ജോര്‍ജ് രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച ചെയ്തു.

ജോര്‍ജിന്റെ രാജി സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പിസി ജോര്‍ജ് ഇന്നലെയാണ് രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയോട് അനുമതി തേടുകയും ചെയ്തു. എന്നാല്‍ ജോര്‍ജ് രാജിവെക്കേണ്ടെന്നാണ് കെഎം മാണിയുടെ നിലപാട്.