ഈത്തപ്പഴോല്‍സവ വേദിയില്‍ വടംവലി മല്‍സരവും

Posted on: July 23, 2013 8:33 pm | Last updated: July 23, 2013 at 8:33 pm

അബുദാബി: ഈത്തപ്പഴോല്‍സവ വേദിയില്‍ വടംവലി മത്സരവും. ഇക്കഴിഞ്ഞ ദിവസം നൂറുകണക്കിനാളുകളാണ് വടംവലി മത്സരം ആസ്വദിച്ചത്. ഈന്തപ്പന നാരില്‍ തീര്‍ത്ത ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും ഗൃഹോപകരണങ്ങളും കാണികളെ ആകര്‍ഷിക്കുന്നു. ഈ വര്‍ഷത്തെ ഈന്തപ്പഴോല്‍സവം പതിവില്‍ നിന്നു വ്യത്യസ്തമായി രാത്രിയിലാണെങ്കിലും തിരക്ക് പ്രതീക്ഷിച്ചതിലേറെയാണെന്ന് ലിവ ഡേറ്റ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഒബൈദ് ഖല്‍ഫാന്‍ അല്‍ മസ്‌റൂഈ പറഞ്ഞു.
പ്രതിവര്‍ഷം ലിവാ ഫെസ്റ്റിവല്‍ വിജയകരമായാണ് പടിഞ്ഞാറന്‍ നഗരമായ ലിവയില്‍ നടക്കുന്നത്. ഇക്കുറി കാര്‍ഷികോല്‍പന്നങ്ങളുമായെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. കാര്‍ഷികാഭിവൃദ്ധി സംബന്ധിച്ച ബോധവല്‍ക്കരണവും എക്‌സിബിഷനോടനുബന്ധിച്ച് നടക്കുന്നു. യു എ ഇയുടെ പൈതൃകസംസ്‌കാരം കാത്തു സൂക്ഷിക്കുന്നതിനു സഹായകമായ പരിപാടികളില്‍ പങ്കെടുക്കുന്നവരെയും പ്രോല്‍സാഹിപ്പിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.