Connect with us

Gulf

പോലീസുകാരന്‍ ചമഞ്ഞയാള്‍ക്ക് 10 വര്‍ഷം തടവ്

Published

|

Last Updated

ദുബൈ: പോലീസുകാരനായി ചമഞ്ഞ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാള്‍ക്ക് പത്തു വര്‍ഷം തടവ്.

19 കാരിയായ വിദ്യാര്‍ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. വിദ്യാര്‍ഥിനിയെ 26 കാരനൊപ്പം കാറില്‍ കണ്ട പ്രതി പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടതായി റിപോര്‍ട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് തട്ടികൊണ്ടുപോയി പീഡനം നടത്തുകയുമായിരുന്നുവെന്നായിരുന്നു കേസ്. സുഹൃത്തിനൊപ്പം കാറില്‍ ഇരുന്ന് ചായക്കായി കാത്തിരിക്കുമ്പോഴായിരുന്നു സംഭവം.

 

 

---- facebook comment plugin here -----

Latest