ഐ.സി.എഫ്. കുവൈത്ത് മെഗാ ഇഫ്ത്വാര്‍ സംഘടിപ്പിച്ചു

Posted on: July 23, 2013 6:09 pm | Last updated: July 23, 2013 at 6:09 pm
A30_2433
ഐ.സി.എഫ്. കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്ത്വാര്‍ വിരുന്ന്

കുവൈത്ത്: ”ഖുര്‍ആന്‍ വിളിക്കുന്നു” എന്ന സന്ദേശത്തില്‍ ഐ.സി.എഫ്. നടത്തിവരുന്ന റമളാന്‍കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ്. കുവൈത്ത് ഇഫ്ത്വാര്‍ സംഘടിപ്പിച്ചു.കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ മസ്ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍അസര്‍ നിസ്‌കാരാനന്തരം ആരംഭിച്ച പരിപാടിയില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു.ഐ.സി.എഫ്. കുവൈത്ത് കമ്മിറ്റി പ്രസിഡന്റ്് അബ്ദുല്‍ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ പ്രശസ്തകുവൈത്ത് പണ്ഡിതന്‍ ഡോ. സല്‍മാന്‍ അല്‍ ശത്ത്വി പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ്.കുവൈത്ത് കമ്മിറ്റി സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, വൈസ്പ്രസിഡുമാരായ സയ്യിദ് ഹബീബ് ബുഖാരി, അഹ്മദ് സഖാഫി കാവനൂര്‍, ശുക്കൂര്‍ കൈപ്പുറം, മര്‍ക്കസ്പി.ആര്‍.ഒ ഉബൈദുല്ല സഖാഫി, സ്വാദിഖ് അഹ്‌സനി, സയ്യിദ് സെയ്തലവി സഖാഫി, മുഹമ്മദ് അല്‍ഹസനി, വി.ടി. അലവി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.കോയ സഖാഫി, എം.പി.എം. സലീം, അബ്ദുല്ല വടകര, സി.ടി.എ. ലത്തീഫ് തുടങ്ങിയവര്‍ പരിപാടികള്‍ഏകോപിപ്പിച്ചു.ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സ്വാഗതവും അഡ്വ. തന്‍വീര്‍ നന്ദിയും പറഞ്ഞു.