മുല്ലപ്പെരിയാര്‍: കരാറിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന് സുപ്രിം കോടതി

Posted on: July 23, 2013 2:50 pm | Last updated: July 23, 2013 at 2:50 pm

mullappaeriyarന്യൂഡല്‍ഹി: സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള മുല്ലപ്പെരിയാര്‍ കരാര്‍ തുടരുന്നതിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ തമിഴ്‌നാട് കൂടുതല്‍ വിശദീകരണം നല്‍കണമെന്നും ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അന്തിമമല്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. കേരളവും കേന്ദ്രവും തമ്മിലുള്ള കരാറില്‍ തമിഴ്‌നാടിന് എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു.

മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമവാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ആര്‍ എം ലോധ, എച്ച് എല്‍ ദത്തു, സി കെ പ്രസാദ്, മദന്‍ബി ലോക്കൂര്‍, എം വൈ ഇഖ്ബാല്‍ എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.