ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണമൂലം: ഡി ജി പി

Posted on: July 23, 2013 2:41 pm | Last updated: July 23, 2013 at 2:41 pm

Kerala High Courtകൊച്ചി: സര്‍ക്കാറിനെതിരെ ഇന്ന് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണമൂലമായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫലി പറഞ്ഞു. സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളാണ് ഹൈക്കോടതിയുടെ പരാമര്‍ശത്തിന് കാരണം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സരിതാ നായര്‍ പരാതി എഴുതി നല്‍കേണ്ട ദിവസം സരിതയെ മറ്റൊരു കേസില്‍ മുവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയതാണ് കോടതിയുടെ തെറ്റിദ്ധാരണക്കിടയാക്കിയത്. എന്നാല്‍ നേരത്തെയുള്ള പ്രൊഡക്ഷന്‍ വാറന്റിന്റെ അടിസ്ഥാനത്തിലാണ് സരിതയെ മുവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയത്. സരിതയെ അന്ന് ഹാജരാക്കിയില്ലെങ്കില്‍ പ്രൊഡക്ഷന്‍ വാറന്റിന്റെ കാലാവധി തീരുമെന്നതിനാലാണ് അന്ന് ഹാജരാക്കിയതെന്നും ആസിഫലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.