ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ അവകാശമില്ല: വി എസ്

Posted on: July 23, 2013 12:52 pm | Last updated: July 23, 2013 at 6:07 pm

vs press meetതിരുവനന്തപുരം: ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. പ്രതിപക്ഷം നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ശരിയാണ് എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിലൂടെ പുറത്ത് വന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സരിതക്ക് ഫാഷന്‍ പരേഡ്, ജോപ്പന് സുഖചികിത്സ, ബിജുവിന് പ്രണയലേഖനം, ശാലുവിന് റിയാലിറ്റി ഷോ  പോലീസ് ചെലവില്‍ അരങ്ങേറുകയാണെന്നും വി എസ് ആരോപിച്ചു.