പെരുമ്പാവൂരില്‍ പാറമട ഇടിഞ്ഞ് അപകടം; തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു

Posted on: July 23, 2013 9:43 am | Last updated: July 23, 2013 at 5:22 pm

permbavoor paramadaപെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വെങ്ങോലയില്‍ പാറമട ഇടിഞ്ഞ് ടിപ്പറും ജെ സി ബിയും താഴേക്ക് പതിച്ചു. അപകടത്തില്‍ പെട്ട ഒരാളെ രക്ഷപ്പെടുത്തി. നാലുപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. വളയം ചിറങ്ങര സ്വദേശികളായ സന്തോഷ്, വിജയന്‍, നെല്ലാട് സ്വദേശി മോഹനന്‍, ഒറീസ സ്വദേശി റോമ എന്നിവരാണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്. വെങ്ങോലയിലെ രാജാ ഗ്രാനൈറ്റ്‌സിലാണ് അപകടമുണ്ടായിരിക്കുന്നത്. അപകട സ്ഥലത്ത് പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മണ്ണിനടിയിലായിരുന്ന ടിപ്പര്‍ ലോറി പുറത്തെടുത്തു.