ഫെയ്‌സ്ബുക്കില്‍ പ്രവാചക നിന്ദ; ഒരാള്‍ പിടിയില്‍

Posted on: July 22, 2013 9:58 pm | Last updated: July 22, 2013 at 9:58 pm

Facebookറാസല്‍ഖൈമ: പ്രവാചക ശ്രേഷ്ഠരെ നിന്ദിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ചിത്രങ്ങളും കമന്റുകളും പോസ്റ്റ് ചെയ്ത കാസര്‍കോട് സ്വദേശിയെ ദുബൈ പോലീസ് പിടികൂടിയതായി സൂചന. റാസല്‍ഖൈമയിലെ ഒരു ഓട്ടോമൊബൈല്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന ആളാണത്രെ പിടിയിലായത്. ഇത്തരം പോസ്റ്റുകള്‍ക്ക് അനുകൂലമായി പ്രതികരിച്ചവരെയും പോലീസ് അന്വേഷിക്കുന്നു. പ്രവാചക ശ്രേഷ്ഠരെ നിന്ദിക്കുന്ന പോസ്റ്റിംഗുകള്‍ക്കെതിരെ കാസര്‍കോട് മേഖലയില്‍ പ്രകടനം നടന്നിരുന്നു.