മുഖ്യമന്ത്രിയുടെ രാജി: എല്‍ ഡി എഫിന്റെ രാപ്പകല്‍ സമരം തുടങ്ങി

Posted on: July 22, 2013 12:40 pm | Last updated: July 22, 2013 at 2:58 pm

ldfതിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തുന്ന രാപ്പകല്‍ സമരം സെക്രട്ടേറിയേറ്റ് നടയില്‍ ആരംഭിച്ചു.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു. സത്യം മൂടിവെക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് വി എസ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം തടയാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെയും ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

സോളാര്‍ വിഷയത്തിന്റെ അന്വേഷണ പരിധിയിലേക്ക് മുഖ്യമന്ത്രിയെ കൊണ്ടുവന്നേ പറ്റൂ എന്ന് സമരക്കാരെ അഭിവാദ്യം ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്‍ ഡി എഫിന്റെ ഈ സമരം മുഖ്യമന്ത്രിയുടെ രാജിക്കുള്ളതാണ്. അല്ലാതെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ളതല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

സമരത്തിന്റെ ആദ്യദിവസം പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.