ഷഫീഖിന്റെ സഹോദരനെ മര്‍ദ്ദിച്ചതിനും രക്ഷിതാക്കള്‍ക്കെതിരെ കേസ്

Posted on: July 21, 2013 7:33 am | Last updated: July 21, 2013 at 11:42 am

shafeeq

ഇടുക്കി: കുമളിയില്‍ മാതാപിതാക്കളുടെ ക്രൂര പീഡനത്തിനിരയായ ഷഫീഖിന്റെ സഹോദരന്‍ ഷെഫിനെ മര്‍ദ്ദിച്ചതിനും മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഷഫീഖിനെ കാണാന്‍ ഷെഫിന്‍ ഇന്നലെ ആശുപത്രിയിലെത്തിയപ്പോഴാണ് തന്നെയും മാതാപിതാക്കള്‍ മര്‍ദ്ദിച്ചിരുന്നെന്ന് പോലീസിനോട് പറഞ്ഞത്. കുട്ടിയുടെ കൈകളില്‍ പ്ലാസ്റ്റിക് ഉരുക്കി ഒഴിച്ചതിന്റെ പാടുകളും മറ്റ് മര്‍ദ്ദനമേറ്റ പാടുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു.

അതിനിടെ ഷഫീഖിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായതായി ഡോകടര്‍മാര്‍ പറഞ്ഞു. കുട്ടി രക്ഷപ്പെടാനുള്ള സാധ്യത 40 ശതമാനമായി ഉയര്‍ന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. വെന്റിലേറ്ററിന്റെ സഹായമം 90 ശതമാനവും നീക്കി. ശ്വാസ ഗതി സാധാരണ നിലയിലാക്കാന്‍ ഇന്ന് ശാസത്രക്രിയ നടത്തും