ജുഡീഷ്യല്‍ അന്വേഷണത്തോട് അലര്‍ജിയില്ല: മുഖ്യമന്ത്രി

Posted on: July 20, 2013 7:58 pm | Last updated: July 20, 2013 at 7:58 pm

കോഴിക്കോട്: സോളാര്‍ കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ജുഡീഷ്യല്‍ അന്വേഷണത്തില്‍ അലര്‍ജിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പോലീസ് അന്വേഷണം ആദ്യം നടക്കട്ടെ. ഇത് തൃപ്തികരമല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താം. സോളാര്‍ തട്ടിപ്പിന്റെ ഭാഗമായി ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും മുഖ്യമന്തി പറഞ്ഞു.