ഷാഫി മേത്തറുടെ രാജിയില്‍ ദൂരുഹതയില്ലെന്ന് ഉമ്മന്‍ ചാണ്ടി

Posted on: July 20, 2013 10:32 am | Last updated: July 20, 2013 at 10:42 am

മലപ്പുറം:സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറുടെ രാജിയില്‍ ദുരൂഹതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.സംസ്ഥാനത്തിന് വേണ്ടി ഒട്ടേറെ മികച്ച പ്രവര്‍ത്തനങ്ങള്‍ മേത്തര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ യാത്ര ചെയ്തതിന് മാത്രമാണ് മേത്തര്‍ യാത്രക്കൂലി വാങ്ങിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ പുന:സംഘടന ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി മലപ്പുറത്ത് പറഞ്ഞു.