കര്‍ഷകര്‍ക്ക് ഹെക്ടറിന് 80 കിലോ വിത്തും 20,000 രൂപയും നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

Posted on: July 20, 2013 12:33 am | Last updated: July 20, 2013 at 12:33 am

പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റിലെ ഗതാഗതക്കുരുക്കില്‍ പ്രതിഷേധിച്ച് അന്തര്‍ സംസ്ഥാന ചരക്കുവാഹന ഉടമകള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. കേരളാ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍, പാലക്കാട് ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ എന്നിവരുടെ ഉറപ്പുകള്‍ മുഖവിലക്കെടുക്കാതെ തള്ളിക്കൊണ്ടാണ് ഓള്‍ ഇന്ത്യാ ലോറി ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സമരം. സംഘടനയുടെ തീരുമാനപ്രകാരം പുറത്തുള്ള ഒരു സംസ്ഥാനത്തുനിന്നും ഇന്നു മുതല്‍ ചരക്കുവാഹനങ്ങള്‍ കേരളത്തിലെത്തില്ല.
തിരുവോണത്തിനു രണ്ടു മാസം മാത്രം അവശേഷിക്കവേ ഈ സമയത്തുള്ള സമരം കേരളത്തിനു വന്‍ തിരിച്ചടിയാകുകയും ഉല്‍സവ സീസണിനു മുമ്പു തന്നെ പച്ചക്കറി, മുട്ട, കോഴി എന്നിവക്ക് തീവിലയാകുകയും ചെയ്യും. സാധാരണക്കാരന്റെ ജീവിതച്ചെലവ് പതിന്മടങ്ങാക്കുന്നതാകും സമരം.
തമിഴ്‌നാട്ടില്‍നിന്നുള്ള ലോറി ഉടമകളുമായും കോയമ്പത്തൂര്‍ ലോറി ഓണേഴ്‌സ് അസോസിയേഷനുമായും കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ ചര്‍ച്ച നടത്തിയിരുന്നു. ഒരു മാസത്തിനുള്ളില്‍ ചെക്‌പോസ്റ്റിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും തിരക്കേറിയ സമയങ്ങളില്‍ ചരക്കുവാഹനങ്ങള്‍ക്കു കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്നും ചര്‍ച്ചയില്‍ കലക്ടര്‍ വാക്കു നല്‍കിയിരുന്നു. അതേസമയം, ഈ ഉറപ്പുകള്‍ പലവട്ടം നല്‍കിയിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ദേശീയ നേതാക്കളുടെ നിലപാട്. വാളയാറില്‍ മണിക്കൂറുകള്‍ കാത്തു കെട്ടിക്കിടക്കുന്ന സംവിധാനത്തിന് മാറ്റമുണ്ടാകുന്നതു വരെ സമരത്തില്‍ ഉറച്ചു നില്‍ക്കാനാണ് തീരുമാനം.
സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ സ്‌പെഷല്‍ ഓഫീസറെ നിയോഗിക്കുമെന്ന് ചീഫ് സെക്രട്ടറി ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്. ഉല്‍സവ സീസണു മുന്നോടിയായി തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നു ചരക്കുനീക്കം ഗണ്യമായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്രക്കുടമകളുടെ സമരം. അതേസമയം, അന്യസംസ്ഥാന ട്രക്കുടമകളുടെ മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണാത്തതാണ് സമരത്തിനു കാരണമെന്നു വിമര്‍ശനമുണ്ട്.
ദിനംപ്രതി 2,500 ചരക്കു വാഹനങ്ങളായി ചെക്ക് പോസ്റ്റു വഴി കേരളത്തിലേക്ക് വരുന്നത്. വാളയാറിലെ ഗതാഗതക്കുരുക്കിനു പുറമേ ദേശീയപാതയുടെ തകര്‍ച്ചയേപ്പറ്റിയും ട്രക്കുടമകള്‍ നിരന്തരം പരാതിപ്പെടാറുള്ളതാണ്.തമിഴ്‌നാട്ടിലൂടെ അന്യ സംസ്ഥാന ലോറികളെയും തടയുമെന്ന് തമിഴ്‌നാട്ടിലെ ലോറി ഉടമകള്‍ പറയുന്നു.