എസ് വൈ എസ് റമസാന്‍ പ്രഭാഷണം; പന്തലിന് കാല്‍നാട്ടി

Posted on: July 20, 2013 12:29 am | Last updated: July 20, 2013 at 12:29 am

കാസര്‍കോട്: ഖുര്‍ആന്‍ വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ഖുര്‍ആന്‍ കാമ്പയിന്‍ ഭാഗമായി എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ കാസര്‍കോട്ട് നടക്കുന്ന റമസാന്‍ പ്രഭാഷണ പന്തലിന്റെ കാല്‍നാട്ടല്‍കര്‍മം കുവൈത്ത് അബ്ദുല്ല ഹാജി ബോവിക്കാനം നിര്‍വഹിച്ചു. ജൂലൈ 27,28,29 തിയതികളില്‍ പ്രമുഖ പണ്ഡിതന്‍ ശാഫി സഖാഫി മുണ്ടമ്പ്ര പ്രഭാഷണം നടത്തും.

സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ചൗക്കി, സയ്യിദ് അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ശംസുദ്ദീന്‍ പുതിയപുര, ഹാജി അമീറലി ചൂരി, അശ്‌റഫ് കരിപ്പൊടി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ജബ്ബാര്‍ ഹാജി, ഇത്തിഹാദ് മുഹമ്മദ് ഹാജി, റഫീഖ് സഖാഫി ചേടിക്കുണ്ട്, അബ്ദുല്‍ അസീസ് സൈനി, പി ഇ താജുദ്ദീന്‍, ഹാരിസ് സഖാഫി കുണ്ടാര്‍, മുഹമ്മദ് ടിപ്പു നഗര്‍, ഇബ്‌റാഹിം കൊല്ലമ്പാടി, എസ് എ അബ്ദുറഹ്്മാന്‍, ഫാറൂഖ് കുബണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.